Press Club Vartha

തെരഞ്ഞെടുപ്പ് തോല്‍പിച്ചത് ഗോവിന്ദനും വിജയരാഘവനും; നിലപാടുകള്‍ തിരിച്ചടിച്ചു; സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ രൂക്ഷവിമര്‍ശനം.

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെ കുറിച്ചുള്ള സിപിഐഎം സംസ്ഥാന കമ്മിറ്റിയുടെ ചര്‍ച്ചയില്‍ പാര്‍ട്ടി സംസ്ഥാന സെകട്ടറി എം.വി ഗോവിനും എ.വിജയരാഘവനുമെതിരെ രൂക്ഷവിമര്‍ശനം. വിജയരാഘവനും ഗോവിന്ദനും നടതതിയ പ്രസ്താവനകള്‍ തിരിച്ചടിച്ചെന്നാണ് വിലയിത്തല്‍. തോല്‍വി പഠിക്കാന്‍ ഇന്നു ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയിലാണ് രൂക്ഷവിമര്‍ശനം. ഇരുവരുടെയും പ്രവര്‍ത്തന ശൈലിയും സംഘടനാപരമായ വീഴ്ചകളും തോല്‍വിക്ക് കാരണമായെന്നാണ് യോഗത്തിലെ അഭിപ്രായം.

തെരഞ്ഞെടുപ്പ് നയിക്കുന്നതില്‍ ഇവര്‍ക്ക് വീഴ്ച സംഭവിച്ചതായും മേല്‍ത്തട്ട് മുതല്‍ കീഴ്ത്തട്ടുവരെ സംഘടനാപരമായ വീഴ്ചകള്‍ ഉണ്ടായതായും വിലയിരുത്തലുണ്ട്. എം.വി ഗോവിന്ദന്റെ പ്രവര്‍ത്തന ശൈലിക്കെതിരേയും വിമര്‍ശനമുണ്ടായി. തളിപ്പറമ്പിലെ സ്ഥാനാര്‍ഥിത്വം സംസ്ഥാനമൊട്ടാകെ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാക്കാന്‍ കാരണമായെന്ന വിമര്‍ശമനവും യോഗത്തിലുണ്ടായി.

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐ സ്വീകരിച്ച നിലപാട് തെരഞ്ഞെടുപ്പില്‍ മുന്നണിയെ ദോഷകരമായി ബാധിച്ചുവെന്നും സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനമുണ്ടായി. പദ്ധതിയുമായി മുന്നോട്ടുപോകാന്‍ സിപിഎം ആഗ്രഹിച്ചിരുന്നെങ്കിലും സിപിഐയുടെ കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന് അത് പകുതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നു. ഇത് സിപിഎം-ബിജെപി ഒത്തുകളി ഉണ്ടെന്ന തരത്തിലുള്ള പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് ശക്തിപകരാന്‍ കാരണമായെന്നും ഇത്തരം വിഷയങ്ങളില്‍ സിപിഐ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമായിരുന്നു എന്നും വിമര്‍ശനം ഉയര്‍ന്നു.

Share This Post
Exit mobile version