
ഡൽഹി: വിഡി സതീശനെ കേരള മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നുവെന്ന് കെ സി വേണുഗോപാല്‍. പ്രഖ്യാപനത്തെ പൂർണമായും അംഗീകരിക്കുന്നു. ജനങ്ങള്‍ പ്രതീക്ഷയോടെയാണ് യുഡിഎഫിനെ അധികാരം ഏല്‍പ്പിച്ചത്. വി ഡി സതീശനും സര്‍ക്കാരിനും എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു.
അടിയുറച്ച കോൺഗ്രസ് പ്രവർത്തകനാണ് ഞാൻ. പാര്‍ട്ടിയാണ്, ജനങ്ങളാണ് വലുതെന്നും കെസി വേണുഗോപാൽ പ്രതികരിച്ചു. ത്രിവർണ പതാക പുതച്ച് മരിക്കണമെന്നാണ് ഏറ്റവും വലിയ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. സതീശന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. നേതൃത്വം എല്ലാ വശങ്ങളും പരിശോധിച്ചായിരിക്കും തീരുമാനമെടുത്തതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
ഇതുവരെ നടന്ന ചർച്ചകൾ ഇനി അപ്രസക്തമാണ്. അത്തരം ചോദ്യങ്ങൾക്കൊന്നും ഇനി മറുപടി പറയാൻ ഉദ്ദേശിക്കുന്നില്ലെന്നും കെസി പറഞ്ഞു. എഐസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് വരുമോ എന്ന ചോദ്യത്തിന് അത്തരം വിഷയങ്ങളില്‍ മറുപടി പറയേണ്ട കാര്യമില്ലെന്നായിരുന്നു കെ സി വേണുഗോപാല്‍ പറഞ്ഞത്.
