spot_imgspot_imgspot_img

ഹൈക്കമാന്‍ഡ് തീരുമാനം സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു; കെ സി വേണുഗോപാൽ

Date:

ഡൽഹി: വിഡി സതീശനെ കേരള മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നുവെന്ന് കെ സി വേണുഗോപാല്‍. പ്രഖ്യാപനത്തെ പൂർണമായും അംഗീകരിക്കുന്നു. ജനങ്ങള്‍ പ്രതീക്ഷയോടെയാണ് യുഡിഎഫിനെ അധികാരം ഏല്‍പ്പിച്ചത്. വി ഡി സതീശനും സര്‍ക്കാരിനും എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു.

അടിയുറച്ച കോൺഗ്രസ് പ്രവർത്തകനാണ് ഞാൻ. പാര്‍ട്ടിയാണ്, ജനങ്ങളാണ് വലുതെന്നും കെസി വേണുഗോപാൽ പ്രതികരിച്ചു. ത്രിവർണ പതാക പുതച്ച് മരിക്കണമെന്നാണ് ഏറ്റവും വലിയ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. സതീശന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. നേതൃത്വം എല്ലാ വശങ്ങളും പരിശോധിച്ചായിരിക്കും തീരുമാനമെടുത്തതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

ഇതുവരെ നടന്ന ചർച്ചകൾ ഇനി അപ്രസക്തമാണ്. അത്തരം ചോദ്യങ്ങൾക്കൊന്നും ഇനി മറുപടി പറയാൻ ഉദ്ദേശിക്കുന്നില്ലെന്നും കെസി പറഞ്ഞു. എഐസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് വരുമോ എന്ന ചോദ്യത്തിന് അത്തരം വിഷയങ്ങളില്‍ മറുപടി പറയേണ്ട കാര്യമില്ലെന്നായിരുന്നു കെ സി വേണുഗോപാല്‍ പറഞ്ഞത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കേരളം ഇനി വി ഡി സതീശന്‍ നയിക്കും

തിരുവനന്തപുരം: ദിവസങ്ങള്‍ നീണ്ട ചർച്ചകൾക്ക് വിരാമം. കേരളത്തിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചു. കേരളത്തിന്‍റെ...

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിൻ്റെ മോചനം ഉടൻ

റിയാദ്: കൊലപാതക കേസില്‍ സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോഖ് സ്വദേശി...

ഡൽഹിയിൽ വീണ്ടും ബസിൽ ബലാത്സംഗം

ഡൽഹി: ഡൽഹിയിൽ വീണ്ടും നടുക്കുന്ന ക്രൂരത. രാജ്യതലസ്ഥാനത്ത് വീണ്ടും ബസിൽ ബലാത്സംഗം....

സെപ്റ്റംബര്‍ 30 വരെ പഞ്ചസാര കയറ്റുമതി നിരോധിച്ച് കേന്ദ്രം

ഡൽഹി: പഞ്ചസാര കയറ്റുമതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ സുപ്രധാന തീരുമാനം എടുത്തു.രാജ്യത്തെ...
Telegram
WhatsApp