
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ അമ്മയെയും മക്കളെയും ഷോക്കടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം. മീറ്ററില്‍ നിന്നും വാതിലിലേക്ക് വയര്‍ കണക്ട് ചെയ്തതാണ് സംശയത്തിന് ഇടയാക്കിയത്.
നെയ്യാറ്റിൻകര മഞ്ചവിളാകത്താണ് സംഭവം. വീടിന്റെ വാതിലിൽ വൈദ്യുതി ബന്ധിപ്പിച്ചാണ് കൊലപ്പെടുത്താൻ ശ്രമം നടന്നത്. രാവിലെ വാതില്‍ തുറക്കുന്നതിനിടെ രമ്യയുടെ മകന് ഷോക്കേൽക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മീറ്റർ ബോർഡിൽ നിന്ന് ഒരു വയർ എടുത്ത് മുന്നിലുള്ള വാതിലിൽ ബന്ധിപ്പിച്ചതായി കണ്ടെത്തി.
മകന് ഷോക്കേറ്റതോടെ സംശയം തോന്നി പിറകുവശത്തെ വാതിലിലൂടെ ഇവർ പുറത്തേക്ക് വരുകയായിരുന്നു. തുടർന്നാണ് മീറ്ററില്‍ നിന്നും മുന്‍വശത്തെ വാതിലിലേക്ക് വയര്‍ ബന്ധപ്പിച്ചതായി കണ്ടെത്തിയത്. രമ്യയും രണ്ട് കുട്ടികളും മാത്രമാണ് വീട്ടില്‍ താമസം. ഭര്‍ത്താവുമായി അകന്നുകഴിയുകയാണ് രമ്യ. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
