
തിരുവനന്തപുരം: പൈലറ്റും എസ്കോർട്ടും ഒഴികെ മറ്റ് വാഹനങ്ങൾ വേണ്ടെന്ന് നിയുക്ത മുഖ്യമന്ത്രി വിഡി സതീശന്റെ നിർദ്ദേശം. മുഖ്യമന്ത്രിയുടെ യാത്രച്ചൊല്ലി ജനങ്ങള്‍ക്ക് യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാകരുതെന്നുള്ള കര്‍ശന നിര്‍ദേശമാണ് വി.ഡി. സതീശന്‍ പൊലീസിന് നല്‍കിയിരിക്കുന്നത്.
റോഡ് ബ്ലോക്ക് ചെയ്യരുതെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് നിയുക്ത മുഖ്യമന്ത്രി നിർദേശം നല്‍കി. എസ്കോർട്ടും വേണ്ടെന്ന നിലപാടും വി ഡി സതീശൻ സ്വീകരിച്ചെങ്കിലും പൊലീസ് അംഗീകരിച്ചില്ല.
ഇതോടെ മുഖ്യമന്ത്രിയുടെ വാഹനത്തിന് എസ്‌കോട്ട്്, പൈലറ്റ് വാഹനങ്ങള്‍ മാത്രമായിരിക്കും ഇനി അകമ്പടി നല്‍കുക. മുഖ്യമന്ത്രി സുരക്ഷയിൽ കൂടുതൽ വാഹനങ്ങൾ നുഴഞ്ഞുകയറുന്നതാണ് ഗതാഗതതടസ്സമുണ്ടാക്കുന്നതും തെറ്റിദ്ധാരണ പരത്തുന്നതെന്നും എഡിജിപി അറിയിച്ചു.
