
തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലില്‍ കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു. കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച പുലര്‍ച്ചെ ആറ്റിങ്ങല്‍ സിഎസ്‌ഐ ജംഗ്ഷന് സമീപത്താണ് അപകടം.
തിരുവനന്തപുരം ഭാഗത്തേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മതിലില്‍ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. പള്ളിപ്പുറം സ്വദേശി ലില്ലിയ്ക്കാണ് (60) പരിക്കേറ്റത്. ഇവരെ ആറ്റിങ്ങലില്‍ വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
