Press Club Vartha

മന്ത്രിയേക്കാളും വലിയ സ്ഥാനം എനിക്കുണ്ട്; ജനങ്ങളുടെ മനസ്സില്‍; മന്ത്രിസ്ഥാനത്തേക്ക് ആദ്യമേ തന്റെ പേരില്ല: ചാണ്ടി ഉമ്മന്‍

തിരുവനന്തപുരം: മന്ത്രിസ്ഥാനത്തേക്ക് തന്നെ പരിഗണിക്കാത്തതില്‍ തനിക്ക് വിഷമം ഇല്ലെന്ന് ചാണ്ടി ഉമ്മന്‍. മറ്റെന്ത് സ്ഥാനത്തേക്കാളും വലിയ സ്ഥാനം തനിക്ക് ഇന്ന് ജനങ്ങളുടെ മനസ്സിലുണ്ട്. അത് ഉമ്മന്‍ചാണ്ടിയുടെ മകന്‍ എന്ന, കേരളത്തിന്റെ മകന്‍ എന്ന സ്ഥാനമാണ്. കേരളത്തിന്റെ മുഖ്യമന്ത്രി പുതുപ്പള്ളിയുടെ മന്ത്രി കൂടിയാണ്. പുതുപ്പള്ളിക്ക് വേറെ മന്ത്രിയെ ആവശ്യമില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

മന്ത്രിസ്ഥാനത്ത് തുടക്കം മുതല്‍ തന്റെ പേരില്ലായിരുന്നു. മാധ്യമങ്ങള്‍ സൃഷ്ടിച്ച പേരാണത്. മാധ്യമങ്ങള്‍ പുറത്തുവിട്ട ഏഴു പേരുടെ ലിസ്റ്റില്‍ ഒരു പേര് മാത്രമാണ് ഇല്ലാതായത്. അത് എങ്ങനെ സംഭവിച്ചെന്ന് നിങ്ങള്‍ പരിശോധിക്കൂ. മാധ്യമങ്ങള്‍ കുറച്ചു കൂടി ഉത്തരവാദിത്വം കാണിക്കണമെന്നും ചാണ്ടി ഉമ്മന്‍ ആവശ്യപ്പെട്ടു. എ കെ ആന്റണിയെ സന്ദര്‍ശിച്ച ശേഷമായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം. അദ്ദേഹം തന്റെ കുടുംബമാണെന്നും സ്‌നേഹ സന്ദര്‍ശനമാണ് നടത്തിയതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

ഉമ്മന്‍ചാണ്ടി ഫൗണ്ടേഷന്റെ പ്രവര്‍ത്തനം കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ വ്യാപിപ്പിക്കും. ജനം വെറുത്തിട്ട് എത്ര സ്ഥാനമുണ്ടെങ്കിലും എന്താ കാര്യം? ജനങ്ങളോടൊപ്പം നില്‍ക്കാന്‍ തന്നെയാണ് തീരുമാനം. വിനയത്തോടെ കേരളത്തിലെ ജനങ്ങളോട് നന്ദി പറയുന്നു. അവരുടെ സ്‌നേഹം ഹൃദയത്തില്‍ ഉള്‍ക്കൊണ്ട് ജീവിതം കൊണ്ട് മറുപടി നല്‍കുമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

Share This Post
Exit mobile version