
തിരുവനന്തപുരം: തിരുവനന്തപുരത്ത് 10 വയസ്സുകാരൻ ലൈംഗിക പീഡനത്തിന് ഇരയായതായി പരാതി. കുട്ടിയെ ലഹരി നല്‍കി പീഡിപ്പിച്ചു എന്നാണ് പരാതി. തിരുവനന്തപുരം പൂന്തുറയിലാണ് സംഭവം. കുട്ടിയെ ഒരു സംഘം ആളുകള്‍ പിടിച്ചുകൊണ്ടുപോയി ലഹരി നല്‍കി പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.
ഈ മാസം പതിനാലാം തിയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ വീട്ടുകാർ ആശുപത്രിയിൽ കൊണ്ടുപോയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരം അറിയിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
