
തിരുവനന്തപുരം:തിരുവനന്തപുരത്ത് യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പൂവച്ചൽ സ്വദേശി റോഷ ആൽബിയാണ് മരിച്ചത്. ഇന്ന് പുലർച്ചയോടെയാണ് സംഭവം നടന്നത്. യുവതിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്.
മുറിക്കുള്ളിലെ തൊട്ടിൽ ക്ലാമ്പിൽ ഷാളുപയോഗിച്ച് തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഴിഞ്ഞ ദിവസം മുറിയിൽ കയറി കതകടച്ചതിനുശേഷം യുവതിയെ പുറത്തു കണ്ടിരുന്നില്ല. ഇതോടെയാണ് ബന്ധുക്കൾ മുറി പരിശോധിച്ചത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.
