
തിരുവനന്തപുരം: അമ്പലപ്പുഴയിൽ നിന്ന് യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്രൻ ആയി വിജയിച്ച ജി സുധാകരൻ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു. മുഖ‍്യമന്ത്രി വി.ഡി. സതീശനും മന്ത്രിമാരും സത‍്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. ഗവര്‍ണര്‍ സത്യവാചകം ചൊല്ലികൊടുത്തു.
പ്രോ ടേം സ്പീക്കറായി നിയോഗിക്കപ്പെട്ടതിനാല്‍ ഇന്ന് ഗവർണര്‍ക്ക് മുന്നിലായിരുന്നു ജി സുധാകരന്‍റെ സത്യപ്രതിജ്ഞ. വീണ്ടും എംഎൽഎയായി നിയമസഭയിലെത്തുന്നതിൽ സന്തോഷമുണ്ടെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.നാളെ നിയമസഭയുടെ ആദ്യസമ്മേളനം ചേരുമ്പോള്‍ പ്രോ ടേം സ്പീക്കര്‍ എന്ന നിലയില്‍ ജി സുധാകരനായിരിക്കും സഭ നിയന്ത്രിക്കുക.
സഭയില്‍ ഏറ്റവും കൂടുതല്‍ക്കാലം എംഎല്‍എയായിരുന്ന മുതിര്‍ന്ന അംഗം എന്ന നിലയിലാണ് പ്രോ ടേം സ്പീക്കറായി ജി സുധാകരനെ നിശ്ചയിച്ചത്. എംഎല്‍എമാര്‍ ജി സുധാകരന് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്യും.
