
ഡൽഹി: 2019-ലെ പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻമാരിൽ ഒരാളായ ഹംസ ബുർഹാൻ കൊല്ലപ്പെട്ടു. ഹംസ ബുർഹാൻ പാക്കിസ്ഥാൻ അധിനിവേശ കശ്മീരിൽ (PoK) അജ്ഞാതരുടെ വെടിയേറ്റു മരിച്ചതായിട്ടാണ് റിപ്പോർട്ട്.
2022ല്‍ ആഭ്യന്തരമന്ത്രാലയം ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയ ആളാണ് ഹംസ ബുര്‍ഹാന്‍. പാക് അധീന കശ്‌മീരിലെ മുസാഫറാബാദിൽ വ്യാഴാഴ്ചയായിരുന്നു സംഭവം നടന്നത്. പുൽവാമ നിവാസിയായ ‘ഡോക്ടർ’ എന്നാണ് ഹംസ ബുർഹാനെ അറിയപ്പെടുന്നത്.
മുസാഫറാബാദിൽ ഉണ്ടായ ആക്രമണത്തിൽ ഹംസ ബുർഹാന് നേരെ അക്രമികൾ നിരവധി തവണ വെടിയുതിർക്കുകയായിരുന്നു. സംഭവസ്ഥലത്തു വച്ചുതന്നെ ഇയാൾ മരിച്ചതായാണ് വിവരം. അർജുമന്ത് ഗുൽസാർ ദർ എന്നാണ് ഇയാളുടെ യഥാർത്ഥ പേര്. പാകിസ്താനിൽ അധ്യാപകനായി ജോലി ചെയ്തുവരികയായിരുന്നു എന്നാണ് ഇയാൾ പറഞ്ഞിരുന്നത്.
2019 ഫെബ്രുവരി 14ന് വൈകുന്നേരം 3.30നാണ് രാജ്യത്തെ നടുക്കിയ പുൽവാമ ആക്രമണം നടന്നത്. ജെയ്ഷെ മുഹമ്മദ് ഭീകരനായ അദീൽ അഹമ്മദ് ദാർ സ്ഫോടകവസ്തുക്കൾ നിറഞ്ഞ വാഹനം സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനവ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. ഉഗ്ര സ്‌ഫോടനമാണ് നടന്നത്. ബസില്‍ ഉണ്ടായിരുന്ന 40 സൈനികര്‍ക്ക് വീരമൃത്യു സംഭവിച്ചു.
