spot_imgspot_imgspot_img

പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ അജ്ഞാതരുടെ വെടിയേറ്റു മരിച്ചു

Date:

ഡൽഹി: 2019-ലെ പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻമാരിൽ ഒരാളായ ഹംസ ബുർഹാൻ കൊല്ലപ്പെട്ടു. ഹംസ ബുർഹാൻ പാക്കിസ്ഥാൻ അധിനിവേശ കശ്മീരിൽ (PoK) അജ്ഞാതരുടെ വെടിയേറ്റു മരിച്ചതായിട്ടാണ് റിപ്പോർട്ട്.

2022ല്‍ ആഭ്യന്തരമന്ത്രാലയം ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയ ആളാണ് ഹംസ ബുര്‍ഹാന്‍. പാക് അധീന കശ്‌മീരിലെ മുസാഫറാബാദിൽ വ്യാഴാഴ്ചയായിരുന്നു സംഭവം നടന്നത്. പുൽവാമ നിവാസിയായ ‘ഡോക്ടർ’ എന്നാണ് ഹംസ ബുർഹാനെ അറിയപ്പെടുന്നത്.

മുസാഫറാബാദിൽ ഉണ്ടായ ആക്രമണത്തിൽ ഹംസ ബുർഹാന് നേരെ അക്രമികൾ നിരവധി തവണ വെടിയുതിർക്കുകയായിരുന്നു. സംഭവസ്ഥലത്തു വച്ചുതന്നെ ഇയാൾ മരിച്ചതായാണ് വിവരം. അർജുമന്ത് ഗുൽസാർ ദർ എന്നാണ് ഇയാളുടെ യഥാർത്ഥ പേര്. പാകിസ്താനിൽ അധ്യാപകനായി ജോലി ചെയ്തുവരികയായിരുന്നു എന്നാണ് ഇയാൾ പറഞ്ഞിരുന്നത്.

2019 ഫെബ്രുവരി 14ന് വൈകുന്നേരം 3.30നാണ് രാജ്യത്തെ നടുക്കിയ പുൽവാമ ആക്രമണം നടന്നത്. ജെയ്ഷെ മുഹമ്മദ് ഭീകരനായ അദീൽ അഹമ്മദ് ദാർ സ്ഫോടകവസ്തുക്കൾ നിറഞ്ഞ വാഹനം സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനവ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. ഉഗ്ര സ്‌ഫോടനമാണ് നടന്നത്. ബസില്‍ ഉണ്ടായിരുന്ന 40 സൈനികര്‍ക്ക് വീരമൃത്യു സംഭവിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മോഡലിംഗിന്റെ മറവില്‍ പെണ്‍വാണിഭം, സെക്‌സ് റാക്കറ്റ്; ‘മാസ്റ്റര്‍ ബ്രെയ്ന്‍’ പിടിയില്‍; ഒറ്റ ഇടപാടില്‍ വീണിരുന്നത് ലക്ഷങ്ങള്‍

കൊച്ചി: മോഡലിംഗിന് എന്ന പേരില്‍ യുവതികളെ ദുബായിലെത്തിച്ച് സെക്‌സ് റാക്കറ്റിന് കൈമാറിയ...

പാരിയത്ത്കാവില്‍ കുടിയൊഴിപ്പിക്കല്‍ ശനിയാഴ്ച പൂര്‍ത്തിയാക്കണം; കര്‍ശന നിര്‍ദേശവുമായി കോടതി

കൊച്ചി: എറണാകുളം പാരിയത്ത്കാവ് പട്ടികജാതി ഉന്നതിയിലെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് കര്‍ശന നിര്‍ദേശം...

13-ാം നമ്പര്‍ വനവാസത്തിനു പോകില്ല; ചോദിച്ചു വാങ്ങി കെ.എം ഷാജി; അന്തവും കുന്തവുമായ വിശ്വാസമില്ലെന്ന് ഷാജി

തിരുവനന്തപുരം: സ്ഥിരമായി യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ വനവാസത്തിനു പോകാറുള്ള 13-ാം നമ്പര്‍...
Telegram
WhatsApp