Press Club Vartha

മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍

തൊടുപുഴ: മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കെഎസ്ആര്‍ടിസി നെടുങ്കണ്ടം യൂണിറ്റിലെ ഡ്രൈവര്‍ എസ്.സുനില്‍ കുമാറിനാണ് സസ്‌പെന്‍ഷന്‍. മുഖ്യമന്ത്രിയുടെ മോര്‍ഫ് ചെയ്ത ചിത്രം ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രചരിപ്പിച്ചെന്നാണ് ആരോപണം. അന്വേഷണ വിധേയമായാണ് സസ്‌പെന്‍ഡ് ചെയ്തത്.

1960ലെ കേരള സിവില്‍ സര്‍വീസ് (തരംതിരിവും നിയന്ത്രണവും അപ്പീലും) ചട്ടങ്ങളുടെ 10-ാം വകുപ്പ് പ്രകാരമാണ് നടപടി. സര്‍ക്കാര്‍ ജീവനക്കാര്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തികളെ അവഹേളിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് അറിഞ്ഞിട്ടും മുഖ്യമന്ത്രിയുടെ മോര്‍ഫ് ചെയ്ത ചിത്രം പോസ്റ്റു ചെയ്തു. ഈ പ്രവൃത്തി ഗുരുതരമായ ചട്ടലംഘനവും അച്ചടക്ക ലംഘനവുമാണെന്ന് ഉത്തരവില്‍ പറയുന്നു.

Share This Post
Exit mobile version