
തിരുവനന്തപുരം: ബലിപെരുന്നാൾ പ്രമാണിച്ച് കേരളത്തില്‍ രണ്ടു ദിവസം അവധി പ്രഖ്യാപിച്ചു. മെയ് 27 നായിരുന്നു നേരത്തെ അവധി നിശ്ചയിച്ചിരുന്നത്. ഇപ്പോൾ 27ന് പുറമെ 28നും അവധിയായിരിക്കുമെന്ന് അറിയിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കി.
മാസപ്പിറവി കാണാത്തതിനെ തുടർന്ന് കേരളത്തിൽ 28നാണ് ബലിപെരുന്നാൾ ആഘോഷിക്കുക. ഈ സാഹചര്യത്തിലാണ് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചത്. ബാങ്കുകൾ ഉൾപ്പടെയുള്ള എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും വിദ‍്യാഭ‍്യാസ സ്ഥാപനങ്ങൾക്കും പൊതു അവധി ബാധകമായിരിക്കും.
