
കൊച്ചി: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ ഹൈകോടതി വിധി പറഞ്ഞു. കേസിൽ ഒന്നാം പ്രതിയെ കോടതി വെറുതെ വിട്ടു. ജസ്റ്റിസ് രാജ വിജയരാഘവന്റെ ബെഞ്ചാണ് വിധി പറഞ്ഞത്. മറ്റ് എല്ലാ പ്രതികളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി.
ഒന്നാംപ്രതി ഹുസൈനെ ആണ് ഹൈക്കോടതി വെറുതെ വിട്ടത്. ഹുസൈന്റെ അപ്പീൽ കോടതി അനുവദിച്ചു. മറ്റ് 13 പ്രതികളും കുറ്റക്കാരെന്ന് കോടതി പറഞ്ഞു. നേരത്തെ മണ്ണാർക്കാട് കോടതി വെറുതെവിട്ട രണ്ട് പ്രതികൾ കുറ്റക്കാരെന്ന് ഹൈക്കോടതി കണ്ടെത്തി.
പ്രതികളുടെയും സർക്കാരിന്റെയും അപ്പീലുകളിലാണ് ഹൈക്കോടതി വിധി. കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കണമെന്നും വിചാരണക്കോടതി വെറുതെവിട്ട മൂന്ന് പ്രതികളെ ശിക്ഷിക്കണമെന്നുമായിരുന്നു സര്‍ക്കാരിന്റെ അപ്പീലിലെ ആവശ്യം. 2018 ലാണ് മാനസിക വെല്ലുവിളി നേരിടുന്ന മധുവിനെ മോഷണ കുറ്റം ആരോപിച്ചു ആൾകൂട്ടം തല്ലി കൊള്ളുന്നത്.
