spot_imgspot_imgspot_img

അട്ടപ്പാടി മധു വധക്കേസ്: ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെവിട്ടു

Date:

കൊച്ചി: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ ഹൈകോടതി വിധി പറഞ്ഞു. കേസിൽ ഒന്നാം പ്രതിയെ കോടതി വെറുതെ വിട്ടു. ജസ്റ്റിസ് രാജ വിജയരാഘവന്റെ ബെഞ്ചാണ് വിധി പറഞ്ഞത്. മറ്റ് എല്ലാ പ്രതികളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി.

ഒന്നാംപ്രതി ഹുസൈനെ ആണ് ഹൈക്കോടതി വെറുതെ വിട്ടത്. ഹുസൈന്റെ അപ്പീൽ കോടതി അനുവദിച്ചു. മറ്റ് 13 പ്രതികളും കുറ്റക്കാരെന്ന് കോടതി പറഞ്ഞു. നേരത്തെ മണ്ണാർക്കാട് കോടതി വെറുതെവിട്ട രണ്ട് പ്രതികൾ കുറ്റക്കാരെന്ന് ഹൈക്കോടതി കണ്ടെത്തി.

പ്രതികളുടെയും സർക്കാരിന്റെയും അപ്പീലുകളിലാണ് ഹൈക്കോടതി വിധി. കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കണമെന്നും വിചാരണക്കോടതി വെറുതെവിട്ട മൂന്ന് പ്രതികളെ ശിക്ഷിക്കണമെന്നുമായിരുന്നു സര്‍ക്കാരിന്റെ അപ്പീലിലെ ആവശ്യം. 2018 ലാണ് മാനസിക വെല്ലുവിളി നേരിടുന്ന മധുവിനെ മോഷണ കുറ്റം ആരോപിച്ചു ആൾകൂട്ടം തല്ലി കൊള്ളുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കോക്രോച്ച് പാര്‍ട്ടി ഹൈക്കോടതിയില്‍; എക്‌സ് അക്കൗണ്ട് വിലക്ക് ചോദ്യം ചെയ്ത് സിജെപി.

ന്യൂഡല്‍ഹി: കോക്രോച്ച് ജനത പാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദീപ്‌കെ ഡല്‍ഹി ഹൈകക്കോടതിയെ...

എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ ബലാല്‍സംഗക്കേസ്; മൊഴി മാറ്റിയില്ലെന്ന് പരാതിക്കാരി; പ്രതികളെ തിരിച്ചറിഞ്ഞു

കൊച്ചി: മുന്‍ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി പ്രതിയായ കേസില്‍ മൊഴി...

മലബാറിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമത്തിന് പരിഹാരം; പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിച്ച് സര്‍ക്കാര്‍; 30% മാര്‍ജിന വര്‍ധനവ് വരുത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റ് ക്ഷാമത്തിന് ഏഴു ജില്ലകളിലെ സര്‍ക്കാര്‍...

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സാ പിഴവെന്ന് ആരോപണം

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ വീണ്ടും ചികിത്സാ പിഴവ്. ഭരതന്നൂർ കരിങ്കട...
Telegram
WhatsApp