Press Club Vartha

യുദ്ധക്കളമായി തലസ്ഥാനം; തമ്മില്‍ ഏറ്റുമുട്ടി എസ്എഫ്‌ഐ-കെഎസ്.യു പ്രവര്‍ത്തകര്‍; ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതക പ്രയോഗവും

തിരുവനന്തപുരം: കേരള സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പിനു പിന്നാലെ തലസ്ഥാനം യുദ്ധക്കളമായി. തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ എസ്എഫ്‌ഐ-കെഎസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. എസ്എഫ്‌ഐയുടെ തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെയാണ് സംഭവമുണ്ടായത്. പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലെറിയുകയും പൊലീസ് ഇടപെട്ടതിനെ തുടര്‍ന്ന് പൊലീസിന് നേരെ കല്ലേറുണ്ടാവുകയും ചെയ്തു. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിവീശുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. എം.വി ജയരാജന്‍ എ.എ റഹീം തുടങ്ങിയ നേതാക്കള്‍ സംഭവ സ്ഥലത്തെത്തിയിരുന്നു. കെഎസ്.യുവിനും പൊലീസിനും ഒരുപോലെ സംഘര്‍ഷത്തില്‍ പങ്കുണ്ടെന്ന് എ.എ റഹീം പറഞ്ഞു. ഏകപക്ഷീയമായാണ് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയത്. എസ്എഫ്‌ഐ കൂടുതല്‍ സീറ്റുകളില്‍ വിജയിച്ചതിന്റെ പിന്നാലെ കെഎസ്യുക്കാര്‍ അക്രമിക്കുകയായിരുന്നു എന്നും റഹീം പറഞ്ഞു.

Share This Post
Exit mobile version