
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 7 പ്രതികൾ അറസ്റ്റിൽ. ഡിവൈഎഫ്‌ഐ നേമം ഏരിയ സെക്രട്ടറി ശ്രീജിത്ത് അടക്കം ഏഴ് പേരെയാണ് പിടികൂടിയിരിക്കുന്നത്.
പിണറായിയുടെ തിരുവനന്തപുരത്തുള്ള വീട്ടിൽ നിന്ന് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴാണ് ആക്രമണമുണ്ടായത്. സിപിഎം പ്രവർത്തകർ കല്ലും വടികളും ഉപയോഗിച്ച് വാഹനം തല്ലിത്തകർത്തിരുന്നു. പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസടുത്തതായി തമ്പാനൂര്‍ പൊലീസ് അറിയിച്ചു. മാരകായുധങ്ങളുമായി ആക്രമിച്ചെന്നാണ് ഇഡി ഉദ്യോഗസ്ഥന്‍റെ മൊഴി. ആക്രമണത്തിൽ വാഹനത്തിന്‍റെ ഡ്രൈവർക്കും പരുക്കേറ്റിട്ടുണ്ട്.
കാറിന്‍റെ മുന്നിലെയും പിന്നിലെയും ചില്ലുകള്‍ അടിച്ചു തകര്‍ത്തു. ഇഷ്ടികയും വടികളും ഉപയോഗിച്ചാണ് കാര്‍ ആക്രമിച്ചത്. വാഹനം തകര്‍ത്ത പ്രതിഷേധക്കാര്‍ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. അതേസമയം സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടും. സ്ഥാന പൊലീസ് മേധാവിയോടും സംഭവത്തില്‍ വിശദീകരണം തേടിയേക്കും. ആക്രമണത്തിനെതിരെ ഇ ഡി ഉദ്യോഗസ്ഥര്‍ പരാതി നല്‍കാനും സാധ്യതയുണ്ട്.
