
കോഴിക്കോട്: 20 വർഷത്തെ ജയിൽവാസത്തിനൊടുവിൽ അബ്ദുൽ റഹീം ജന്മനാട്ടിൽ തിരികെയെത്തി. സൗദിയിലെ വധശിക്ഷയിൽ നിന്ന് മോചിതനായ കോഴിക്കോട് സ്വദേശ് അബ്ദുൾ റഹീമിനെ ബലി പെരുന്നാൾ ദിനത്തിൽ കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് സ്വീകരിച്ചു.
രാവിലെ 7.25നാണ് റഹീം കരിപ്പൂരില്‍ വിമാനമിറങ്ങിയത്. നാട്ടിൽ തിരിച്ചെത്തിയ റഹീമിനെ കാണാൻ നിരവധി പേരാണ് എത്തിയത്. വിപുലമായ സ്വീകരണമാണ് റഹീമിന് ലഭിച്ചത്. ബോബി ചെമ്മണ്ണൂർ അടക്കമുള്ളവർ വിമാനത്താവളത്തില്‍ എത്തിയിരുന്നു.
ഉമ്മയെ കെട്ടിപ്പിടിച്ച നിമിഷം വികാരാധീനനായി. എല്ലാവരോടും ഒരുപാട് നന്ദിയെന്നും വളരെ സന്തോഷമെന്നും അബ്ദുല്‍ റഹീം മാധ്യമങ്ങളോട് പറഞ്ഞു. ഈദ് മുബാറക് ആശംസകളും അദ്ദേഹം നേർന്നു. ബന്ധുക്കളും പ്രദേശവാസികളും ഉൾപ്പെടെ ആയിരകണക്കിന് പേരാണ് അബ്ദുൽ റഹീമിനെ കാണാൻ കോടാമ്പുഴയിലെ വീടിന് മുന്നിൽ തടിച്ചുകൂടിയിരിക്കുന്നത്.
സൗദി പൗരന്‍റെ മകന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് റഹീമിന് വധശിക്ഷ വിധിച്ചത്. ഒടുവിൽ ദയാധനം സ്വീകരിച്ച് സൗദി കുടുംബം മാപ്പ് നൽകിയതോടെയാണ് റഹീമിന്‍റെ മോചനം സാധ്യമായത്.
