
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഹാപ്പി ലാൻഡ് അമ്യൂസ്മെൻ്റ് പാർക്കിൽ വൻ അപകടം. പാര്‍ക്കില്‍ റൈഡ് പൊട്ടി വീണാണ് അപകടം സംഭവിച്ചത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. വെമ്പായത്ത് പ്രവര്‍ത്തിക്കുന്ന ‘ഹാപ്പി ലാന്‍ഡി’ലാണ് അപകടമുണ്ടായത്. ഉച്ചയ്ക്ക് 1:30 യ്ക്കാണ് അപകടം സംഭവിച്ചത്.
റൈഡിന്റെ വെൽഡിങ് അടർന്നതാണ് അപകട കാരണം. പരിക്കേറ്റവരില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരും ഉള്‍പ്പെട്ടിട്ടുണ്ട്. നാഗർകോവിൽ സ്വദേശികളായ മനോരതി (54), സീമണി (49), മാലിനി (49), ശ്യാം ഡാനിയൽ (14), റോസ് (16) എന്നിവർക്കാണ് പരുക്കേറ്റത്. അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അവധിക്കാലം ആയതിനാൽ പാർക്കിൽ തിരക്കുണ്ടായിരുന്നു. റൈഡിൽ 30ലധികം ആളുകൾ ഉണ്ടായിരുന്നു. ഊഞ്ഞാൽ പോലെയുള്ള റൈഡാണ് പൊട്ടി വീണത്. ഇതിനടിയിൽ പെട്ടും ചിലർക്ക് പരുക്കേറ്റിട്ടുണ്ട്. പാർക്കിലെ ജീവനക്കാരാണ് ആദ്യഘട്ട രക്ഷാപ്രവർത്തനം നടത്തിയത്.
