
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി നട്ടുവളർത്തിയ കേസിൽ യുവാവ് പിടിയിൽ. നെയ്യാറ്റിൻകര പൊഴിയൂരിന് സമീപം പുല്ലുവേറ്റി വീട്ടില്‍ അജിനെന്ന 29-കാരനെയാണ് നെയ്യാറ്റിന്‍കര എകസൈസ് സംഘം കസ്റ്റഡിയിലെടുത്തത്.
ഇയാളുടെ വീടിന് ചുറ്റുമായി എട്ടോളം കഞ്ചാവ് ചെടികളായിരുന്നു പരിപാലിച്ചിരുന്നത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് എക്സൈസ് സംഘം പ്രതിയെ പിടികൂടിയത്. മുന്‍പും കഞ്ചാവ് കേസില്‍ ഇയാള്‍ പിടിയിലായിരുന്നു.
കഞ്ചാവ് ചെടികൾ ഇയാൾ സ്വന്തം ആവശ്യത്തിന് വേണ്ടി പരിപാലിക്കുന്നതായിരുന്നെന്ന് നെയ്യാറ്റിൻകര എക്സൈസ് സംഘം പറഞ്ഞു. വിവിധ വലിപ്പത്തിലുള്ള ചെടികളാണ് കണ്ടെത്തിയത്. സംഭവത്തിൽ ചെടികൾ കസ്റ്റഡിയിൽ എടുത്ത് പ്രതിക്കെതിരെ കേസെടുത്തു.
