Press Club Vartha

അധ്യാപകനെതിരായ സസ്‌പെന്‍ഷനില്‍ യു-ടേണ്‍; സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം.

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് പ്രധാനാധ്യാപകനെ സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ യു-ടേണ്‍ അടിച്ച് സര്‍ക്കാര്‍. അധ്യാപകനെതിരായ നടപടി പിന്‍വലിക്കാന്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ നിര്‍ദേശം നല്‍കി. വിരമിക്കാന്‍ രണ്ടു ദിവസം മാത്രമേ ശേഷിക്കുന്നുള്ളു എന്ന സാഹചര്യം പരിഗണിച്ചാണ് നിര്‍ദേശം. ആറ്റിങ്ങല്‍ മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എസ്. ജവാദിനെയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇന്നലെ സസ്പെന്‍ഡ് ചെയ്തിരുന്നത്.

മുഖ്യന്ത്രിയെ അപമാനിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു എന്ന കുറ്റത്തിന്റെ പേരിലായിരുന്നു ജവാദിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടിരുന്നത്. വിഷയത്തില്‍ മുഖ്യമന്ത്രിയോ ഓഫിസോ പരാതി നല്‍കിയിരുന്നില്ല. പുറമേ നിന്നുളള പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സസ്പെന്‍ഷന്‍ നടപടി. വിരമിക്കാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് അധ്യാപകനെതിരെ നടപടിയെടുത്തത്. ഈ സാഹചര്യം പരിഗണിച്ചാണ് സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്.

Share This Post
Exit mobile version