Press Club Vartha

വന്യ മൃഗങ്ങളുടെ ആക്രമണം: ആക്രമണം തടയാൻ മന്ത്രിയുടെ കൈയിൽ ഒറ്റമൂലിയില്ല; കുടുംബത്തിന് 14 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് വനം മന്ത്രി

ചാലക്കുടി: അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ. വന്യ മൃഗങ്ങളുടെ ആക്രമണത്തിൽ പ്രഥമ ഉത്തരവാദിത്തം വനം വകുപ്പിന് തന്നെയാണെന്ന് മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു. ഫെൻസിംഗ് മറികടന്നാണ് ആതിരിപ്പിള്ളിയിൽ ആക്രമണം നടന്നത്.

വന്യജീവി ആക്രമണം തടയാന്‍ തന്റെ കയ്യില്‍ ഒറ്റമൂലിയില്ലെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു. ഒരാളുടെ കയ്യിലും അതിനുള്ള ഒറ്റമൂലിയില്ല. ദീര്‍ഘകാലമായി പരിഹരിക്കപ്പെടാതെ കിടക്കുന്നതിന്റെ പ്രശ്‌നമാണെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു. ദീർഘകാലമായി നിൽക്കുന്ന പ്രശ്നങ്ങളെ കൂട്ടായ ഉത്തരവാദിത്തത്തോടെ നേരിടണമെന്നും മന്ത്രി വ്യക്തമാക്കി.

സംഭവത്തിൽ വിശദമായ റിപ്പോർട്ട് ആവശ‍്യപ്പെട്ടിട്ടുണ്ടെന്നും തുടർനടപടികൾ ചർച്ച ചെയ്യാൻ യോഗം ചേരുമെന്നും മന്ത്രി വ‍്യക്തമാക്കി. മാത്രമല്ല അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വൈശേരി സ്വദേശി മോഹനന്റെ കുടുംബത്തിന് 14 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്നും മന്ത്രി പറഞ്ഞു. ആദ്യ ഗഡു ഉടൻ നൽകും. വൈദ്യുതിവേലി മറികടന്നെത്തിയ ആനയാണ് മോഹനനെ ആക്രമിച്ചതെന്ന് വനം മന്ത്രി വ്യക്തമാക്കി. മരിച്ചവരുടെ രേഖകൾ വനം വകുപ്പ് ഉദ്യോഗസ്ഥർ തന്നെ തയ്യാറാക്കണം എന്നും മന്ത്രി പറഞ്ഞു.

Share This Post
Exit mobile version