
തിരുവനന്തപുരം: 2026 – ലെ സംസ്ഥാനതല സ്‌കൂൾ പ്രവേശനോത്സവം ഇന്ന് (ജൂൺ 1) രാവിലെ 9.30 ന് തിരുവനന്തപുരം പട്ടം ഗവ. മോഡൽ ഗേൾസ് എച്ച്.എസ്.എസ്സിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ അധ്യക്ഷത വഹിക്കും.
ചടങ്ങിൽ ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ, ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ, മറ്റ് ജനപ്രതിനിധികൾ, കലാ-സാംസ്‌കാരിക-വിദ്യാഭ്യാസ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും.
കുട്ടികളെ വരവേല്‍ക്കാനുള്ള വിപുലമായ ഒരുക്കങ്ങള്‍ സ്‌കൂളുകളില്‍ പൂര്‍ത്തിയായി. ചടങ്ങുകള്‍ വര്‍ണാഭമായി തന്നെ നടത്തുമെങ്കിലും ചെലവ് ചുരുക്കലിന്റെ ഭാഗമായി ആഡംബരങ്ങള്‍ കുറയ്ക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. സംസ്ഥാനതല ഉദ്ഘാടനത്തിന് പുറമേ എല്ലാ ജില്ലകളിലും ജില്ലാതലത്തിലും പ്രാദേശിക സ്‌കൂള്‍തലത്തിലും വിപുലമായ പ്രവേശന പരിപാടികളാണ് നടക്കുക. വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും ചേര്‍ന്ന് ഇന്ന് സൈബര്‍സുരക്ഷാ പ്രതിജ്ഞയെടുക്കും.
ഒന്ന് മുതല്‍ 12 വരെ ക്ലാസുകളിലായി 42 ലക്ഷത്തോളം കുട്ടികളാണ് ഇന്ന് സ്‌കൂളുകളിലേക്ക് എത്തുക. ഇതില്‍ മൂന്ന് ലക്ഷത്തോളം കുരുന്നുകള്‍ ഒന്നാം ക്ലാസിലേക്ക് പുതുതായി പ്രവേശനം തേടും.
