Press Club Vartha

പള്ളിപ്പുറത്ത് കാറിടിച്ച് പരിക്കേറ്റ യുവാവിന് രക്ഷകനായി മന്ത്രി എം. ലിജു; നേരിട്ട് ആശുപത്രിയിലെത്തിച്ചു

പള്ളിപ്പുറത്ത് കാറിടിച്ച് പരിക്കേറ്റ യുവാവിന് രക്ഷകനായി മന്ത്രി എം. ലിജു; നേരിട്ട് ആശുപത്രിയിലെത്തിച്ചു

തിരുവനന്തപുരം: പള്ളിപ്പുറം ടെക്നോസിറ്റിക്ക് സമീപം കുറെക്കോട്ട് വെച്ച് കാറിടിച്ച് പരിക്കേറ്റ യുവാവിന് രക്ഷകനായി മന്ത്രി എം. ലിജു. കൊട്ടാരക്കര സ്വദേശിയായ റിജോയ്ക്കാണ് വൈകിട്ടോടെയുണ്ടായ അപകടത്തിൽ പരിക്കേറ്റത്.

​അമിതവേഗതയിലെത്തിയ കാർ റിജോയെ ഇടിച്ച ശേഷം നിർത്താതെ പോവുകയായിരുന്നു. ഈ സമയം വഴി കടന്നുപോയ മന്ത്രി എം. ലിജു, അപകടം കണ്ട് ഉടൻ തന്നെ തന്റെ വാഹനം നിർത്താൻ നിർദ്ദേശിച്ചു. റോഡരികിൽ പരിക്കേറ്റു കിടന്ന യുവാവിനെ മന്ത്രി നേരിട്ട് തന്നെ തന്റെ പൈലറ്റ് വാഹനത്തിൽ കയറ്റി ഉടനടി ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

​യുവാവിന് ആവശ്യമായ അടിയന്തര ചികിത്സ ഉറപ്പാക്കിയ മന്ത്രി, ആശുപത്രിയിൽ റിജോയ്ക്കരികിൽ തുടരുകയും അവനെ നേരിട്ട് കണ്ട് ആശ്വസിപ്പിക്കുകയും ചെയ്ത ശേഷമാണ് അവിടെ നിന്നും മടങ്ങിയത്. അപകടമുണ്ടാക്കിയ ശേഷം നിർത്താതെ പോയ വാഹനത്തെക്കുറിച്ച് അടിയന്തരമായി അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കാൻ മന്ത്രി പൊലീസിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

Share This Post
Exit mobile version