Press Club Vartha

സിഗററ്റ് വാങ്ങി നൽകിയില്ല; മംഗലാപുരത്ത് മധ്യവയസ്കന് ക്രൂരമർദ്ദനം, ഒരാളെ പോലീസ് അറസ്റ്റു ചെയ്തു.

സിഗററ്റ് വാങ്ങി നൽകിയില്ല; മംഗലാപുരത്ത് മധ്യവയസ്കന് ക്രൂരമർദ്ദനം, ഒരാളെ പോലീസ് അറസ്റ്റു ചെയ്തു.

​ കഴക്കൂട്ടം: സിഗററ്റ് വാങ്ങി നൽകാത്തതിന്റെ വൈരാഗ്യത്തിൽ മധ്യവയസ്കനെ റോഡിലിട്ട് ക്രൂരമായി മർദ്ദിച്ച സംഭവത്തിലെ ഒര് പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു.
മംഗലാപുരം പി.എച്ച്.സിക്ക് സമീപം താമസിക്കുന്ന കഞ്ചാവ് കുട്ടൻ എന്ന് വിളിക്കുന്ന ഷെഹിൻ കുട്ടനെയാണ് മംഗലപുരം പോലീസ് അറസ്‌റ്റ് ചെയ്തത് .
മർദ്ദനമേറ്റ കോയ്ത്തൂർക്കോണം സ്വദേശി സക്കീർ ഹുസൈൻ (51) നിലവിൽ ചികിത്സയിലാണ്.
​ബുധനാഴ്ച വൈകുന്നേരം 6 മണിയോടെ കാരമൂട് ജംഗ്ഷനിലാണ് സംഭവം നടന്നത്. ജംഗ്ഷനിൽ നിൽക്കുകയായിരുന്ന സക്കീർ ഹുസൈന്റെ അടുത്ത് പ്രതികൾ മോട്ടോർ സൈക്കിളിൽ എത്തി. തുടർന്ന് ഒന്നാം പ്രതിയായ ഷെഹിൻ കുട്ടൻ സിഗററ്റ് വാങ്ങി നൽകാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ അത് നിരസിച്ചതോടെ
​ബൈക്കിൽ നിന്നിറങ്ങിയ ഹെഹീനും ,കണ്ണനും ചേർന്ന് സക്കീറിനെ ചവിട്ടി തള്ളിയിട്ട ശേഷം സമീപത്തെ കടയിൽ വിൽപനയ്ക്കായി വെച്ചിരുന്ന തേങ്ങയെടുത്ത് സക്കീറിന്റെ തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു.
തുടർന്ന് പ്രതികൾ പോയെങ്കിലും അൽപ്പസമയത്തിനകം വീണ്ടും മടങ്ങിയെത്തി വീണ്ടും മർദ്ധിച്ച് പരിക്കേൽപിച്ചു.മറ്റൊരു പ്രതിയായ വാലിക്കോണം സ്വദേശി കണ്ണനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

Share This Post
Exit mobile version