Press Club Vartha

അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

കഴക്കൂട്ടം : സി.ബി.എസ്.ഇ ഭാരത് സഹോദയയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 2-ന് നടന്ന ഇൻ്റർസ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ കഴക്കൂട്ടം അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂൾ  ഓവറോൾ ചാമ്പ്യന്മാരായി. ​സീനിയർ ബോയ്‌സ്, സീനിയർ ഗേൾസ്, ജൂനിയർ ബോയ്‌സ്, ജൂനിയർ ഗേൾസ് എന്നീ നാല് വിഭാഗങ്ങളിൽ ഒന്നാം സ്ഥാനവും, സബ് ജൂനിയർ ബോയ്‌സ്, സബ് ജൂനിയർ ഗേൾസ് വിഭാഗങ്ങളിൽ രണ്ടാം സ്ഥാനവും നേടിയാണ് സ്കൂൾ മിന്നുന്ന വിജയം കൈവരിച്ചത്. മികച്ച പ്രകടനത്തിലൂടെ ബോയ്‌സ്, ഗേൾസ് എന്നീ ഇരു വിഭാഗങ്ങളിലെയും ഓവറോൾ ചാമ്പ്യൻഷിപ്പ് ട്രോഫികൾ അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂൾ കരസ്ഥമാക്കി.

Share This Post
Exit mobile version