Press Club Vartha

രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ചവർക്ക് ജാമ്യം ലഭിച്ചു

വയനാട് : വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ച എസ് എഫ് ഐ പ്രവർത്തകർക്ക് ജാമ്യം ലഭിച്ചു. ജയിലിനു പുറത്തായി ഊഷ്മളമായ സ്വീകരണമാണ് എസ് എഫ് ഐ – ഡി വൈ എഫ് ഐ പ്രവർത്തകർ ചേർന്ന് ഇവർക്ക് നൽകിയത്.

29 പേരാണ് പ്രസ്തുത സംഭവത്തിൽ റിമാൻഡിൽ കഴിഞ്ഞിരുന്നത്. ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്നും മോചിതരായവരെ ചുവന്ന റിബൺ അണിയിച്ചും മുദ്രാവാക്യം വിളിച്ചുമാണ് സ്വീകരിച്ചത്.

Share This Post
Exit mobile version