Press Club Vartha

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ റിമാൻഡ് പ്രതി മരിച്ചു

തിരുവനന്തപുരം : മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന റിമാൻഡ് പ്രതി മരിച്ചു. മരണം പോലീസ് മർദ്ദനത്തെ തുടർന്നാണ് എന്ന ചർച്ചകൾ ഉയരുന്നുണ്ട്. ഞാണ്ടൂർക്കോണം സ്വദേശിയായ അജിത് ആണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് മരണം സംഭവിച്ചത്. യുവാവിനെ സംഘം ചേർന്ന് ആക്രമിച്ച കേസിലാണ് അജിത്തിനെ പോലീസ് കസ്റ്റഡിയിൽ എടുക്കുന്നത്.

കസ്റ്റഡിയിൽ എടുത്ത സമയത്ത് അജിത്തിന്റെ ശരീരത്തിൽ ക്ഷതമേറ്റിരുന്നതായും പോലീസ് പറയുന്നുണ്ട്. കസ്റ്റഡി റിപ്പോർട്ടിൽ ഇക്കാര്യം ഉണ്ടെന്നും പോലീസ് പറയുന്നു. കസ്റ്റഡിയിൽ എടുത്ത ശേഷം ജയിലിലേക്ക് പ്രതികളെ മാറ്റിയിരുന്നു. ജയിൽ വെച്ചാണ് അജിത്തിന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതും തുടർന്ന് അജിത്തിനെ മെഡിക്കൽ കോളേജിലേക്ക് എത്തിച്ചതും.

Share This Post
Exit mobile version