Press Club Vartha

ചോറൂണിനിടെ കോൺക്രീറ്റ് ഇടിഞ്ഞ് വീണു ; അമ്മയ്ക്ക് പരിക്ക്

ആലപ്പുഴ : ചോറൂണിനിടെ ആനക്കൊട്ടിലിന്റെ മുകൾഭാഗം ഇടിഞ്ഞു വീണു അമ്മക്ക് പരിക്ക്. തലനാരിഴക്ക് കുഞ്ഞ് രക്ഷപെട്ടു. പരിക്കേറ്റ സ്ത്രീയെ ഇപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കലവൂർ ക്ഷേത്രത്തിൽ രാവിലെ പത്ത് മണിക്കാണ് ആനക്കൊട്ടിലിന്റെ ഭാഗമായുള്ള കോൺക്രീറ്റ് കഷ്ണം പൊളിഞ്ഞ് വീണത്.

അഞ്ചുമാസം പ്രായമുള്ള അഭയ ദേവിന്റെ ചോറൂണിനിടെയാണ് കലവൂർ ചിന്നമ്മ കവല സ്വദേശി ആര്യയ്ക്ക് പരിക്കേറ്റത്. ആര്യയുടെ തലയിൽ നാല് തുന്നൽ വേണ്ടി വന്നു എന്നാണ് ലഭ്യമായ വിവരം.

Share This Post
Exit mobile version