പാലക്കാട് : പോക്സോ കേസിൽ ഇരയായ പതിനൊന്ന് വയസുകാരിയെ പ്രതി കൂട്ടാളികളുമൊത്ത് തട്ടിക്കൊണ്ടുപോയി. പ്രതി പെൺകുട്ടിയുടെ പിതൃസഹോദരനാണ്. മറ്റു ബന്ധുക്കളുമായാണ് പ്രതി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പരാതി.
പ്രതി ഉൾപ്പടെ ആറ് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെങ്കിലും പെൺകുട്ടിയെ കണ്ടെത്താനായില്ല. സംഭവത്തെ തുടർന്ന് മാതാപിതാക്കളോടൊപ്പം താമസിക്കുവാൻ പെൺകുട്ടി തയ്യാറായിരുന്നില്ല. തുടർന്ന് മുത്തശിയുടെ വീട്ടിലാണ് പെൺകുട്ടി കഴിഞ്ഞിരുന്നത്.
ഈ മാസം 16 നു വിചാരണ ക്കാനിരിക്കവെയാണ് പെൺകുട്ടിയെ ഇപ്പോൾ തട്ടിക്കൊണ്ടു പോയിരിക്കുന്നത്. ചെറിയച്ഛനും മറ്റുള്ളവരും ചേർന്ന് വീട്ടിലെത്തി പെൺകുട്ടിയെ ബലമായി പിടിച്ചു കൊണ്ടുപോവുകയായിരുന്നു എന്നാണ് മുത്തശ്ശി പോലീസിൽ പരാതിപ്പെട്ടിരിക്കുന്നത്.