Press Club Vartha

തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊന്നു !

തിരുവനന്തപുരം : ബാലരാമപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. കിളിമാനൂർ സ്വദേശി വിഷ്ണുവാണ് (23) കൊല്ലപ്പെട്ടത്. ബൈക്ക് യാത്രക്കാരനായ വിഷ്ണുവിനെ എതിരേവന്ന ബൈക്കിലെ രണ്ടുപേർ ചേർന്ന് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.

നെഞ്ചിൽ കുത്തേറ്റ യുവാവിനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കഴിഞ്ഞ ദിവസം രാത്രി വിഷ്ണു സൂഹൃത്തിനൊപ്പം ജോലി സ്ഥലത്തുനിന്ന് പോകുമ്പോഴാണ് മറ്റൊരു ബൈക്കിലെത്തിയ സംഘവുമായി വാക്കേറ്റമുണ്ടായത്. തർക്കത്തിനിടെ സംഘത്തിലെ ഒരാൾ വിഷ്ണുവിന്റെ നെഞ്ചിൽ കത്തികൊണ്ട് കുത്തുകയായിരുന്നു.

ആക്രമണത്തിന് പിന്നാലെ പ്രതികൾ സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ടു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ കുറിച്ചുള്ള സൂചനയൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. സമീപത്തെ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി

Share This Post
Exit mobile version