Press Club Vartha

കടല്‍ ചുഴലി; ഏഴു പേര്‍ക്ക് പരിക്ക്, മൂന്ന് വള്ളങ്ങള്‍ തകര്‍ന്നു

ആലപ്പുഴ: അമ്പലപ്പുഴ ബീച്ചിന് പടിഞ്ഞാറ് കടലില്‍ ഇന്ന് രാവിലെയുണ്ടായ അതിശക്തമായ ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടം. ഏഴ് പേരെ അപകടത്തെ തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ പത്തിനും പതിനൊന്നിനും ഇടയിലാണ് ഉള്‍ക്കടലില്‍ ചുഴലി പ്രത്യക്ഷപ്പെട്ടത്. മീന്‍ പിടിക്കാന്‍ പോയ വള്ളങ്ങളിലുണ്ടായിരുന്നവരാണ് ആദ്യം ചുഴലി കണ്ടത്. ഈ സമയം കടലില്‍ വള്ളമിറക്കാനെത്തിയവര്‍ കോള് കണ്ട് വള്ളമിറക്കാതെ കരയില്‍ മാറി നിന്നു. എന്നാല്‍, ഏതാനും നിമിഷത്തിനുള്ളില്‍ കടല്‍ ചുഴലിയുടെ പ്രഭാവത്തില്‍ കരയിലേക്ക് അതിശക്തമായ കാറ്റ് വീശി.

ഈ സമയം കടലിലിറക്കാനായി തയ്യാറെടുക്കുകയായിരുന്ന വള്ളങ്ങളെ കാറ്റ് എടുത്തുയര്‍ത്തി കരയിലടിച്ചതായിരുന്നുവെന്ന് ദൃക്ഷ്സാക്ഷികള്‍ പറഞ്ഞു.കരൂർ അയ്യൻകോയ്ക്കൽ ലാൻഡിംഗ് സെന്‍ററിൽ വീശിയ ചുഴലി കാറ്റിൽ 3 വള്ളങ്ങൾക്ക് നാശ നഷ്ടം സംഭവിച്ചു.  ഇത്തരത്തില്‍ ശക്തമായ കാറ്റ് വള്ളങ്ങളെ എടുത്തുയര്‍ത്തി കരയിലിട്ടപ്പോഴാണ് മത്സ്യത്തൊഴിലാളികള്‍ക്കും പരിക്കേറ്റത്.

Share This Post
Exit mobile version