Press Club Vartha

അണ്ടൂർക്കോണത്ത് വായ്പ തിരിച്ചടവ് മുടങ്ങി; വീട്ടിൽ സ്പ്രെ പെയിന്റ് കൊണ്ടെഴുതി ധനകാര്യ സ്ഥാപനത്തിന്റെ ക്രൂരത

കഴക്കൂട്ടം: കൊല്ലം ചവറയക്ക്
പിന്നാലെ തിരുവനന്തപുരത്തും വായ്പ തിരിച്ചടവ് തവണ മുടങ്ങിയ സ്വകാര്യ വ്യക്തിയുടെ വീടിന്റെ ഉമ്മറത്ത് സ്പ്രെ പെയിന്റ് കൊണ്ട് എഴുതി ഭീഷണി മുഴക്കിയതായി പരാതി. തിരുവനന്തപുരം അണ്ടൂർക്കോണത്താണ് സംഭവം.

അണ്ടൂർകോണം സ്വദേശിനികളായ വീണ -ഹാജിത് ദമ്പതികളുടെ വീട്ടിലാണ് സ്വകാര്യ ധനകാര്യ പണമിടപാട് സ്ഥാപനത്തിന്റെ ക്രൂരത . മൂന്ന് മാസത്തെ തവണ മുടങ്ങിയതിനാണ് സ്വകാര്യ ധനകാര്യ സ്ഥാപനമായ ചോളമണ്ഡലം ഫിനാൻഷ്യാൻ ലിമിറ്റഡിന്റെ നടപടി.

ലോൺ ഇടാക്കാൻ നിയമപരമായ മറ്റ് മാർഗ്ഗങ്ങൾ ഉള്ളപ്പോഴാണ് വീടിന്റെ ഉമ്മറത്ത് സ്പ്രെ പെയിന്റ് അടിച്ച് ഭീഷണി മുഴക്കിയത്. 20 വർഷത്തെ ഇ.എം.ഐ. വ്യാവസ്ഥയിൽ 2020 ജൂലായിലാണ് 27,07121 രൂപ ലോൺ എടുത്തത്. മാസ അടവ് 33,670 രൂപയാണ്.ഫെബ്രുവരി മുതൽ ഏപ്രിൽ വരെ മൂന്ന് മാസത്തെ ലോൺ തിരിച്ചടവാണ് മുടങ്ങിയത്.

ഇതേ തുടർന്ന് ദിവസങ്ങൾക്ക് മുമ്പ് സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാർ വീടിന്റെ ഉമ്മറത്ത് നോട്ടിസ് പതിപ്പിച്ചിരുന്നു. ബുധനാഴ്ചയാണ് വീടും സ്ഥലവും തങ്ങളുടെ കൈവശമാണെന്ന് കാട്ടി ഇത്തരത്തിൽ വലിയ അക്ഷരത്തിൽ എഴുതിയത്. മുടക്കമുള്ള തിരിച്ചടവ് ഉടൻ അടയ്ക്കാമെന്ന് പറഞ്ഞിട്ടും അത് വക വയ്ക്കാതെയാണ് സ്ഥാപനം ഇത്തരത്തിൽ ഭീഷണി മുഴക്കിയതെന്ന് വീട്ടുടമ പറഞ്ഞു.

മുമ്പ് കൊല്ലം ചവറയിൽ സമാന രീതിയിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ഭീഷണി വിവാദമായിരുന്നു. മുമ്പ് ഇത്തരം സ്ഥാപനങ്ങളെയും ബ്ലെെഡുകാരെയും ഒതുക്കാൻ സംസ്ഥാനത്ത് നടപ്പിലാക്കിയ ഓപ്പറേഷൻ കുബേര പ്രവർത്തനം ഇല്ലാതായതോടെ ഇത്തരം പണമിടപാട് സംഘങ്ങളും സ്ഥാപനങ്ങളും തഴച്ചുവളരുന്നതായി പരക്കെ ആക്ഷേപമുണ്ട്.

 

Share This Post
Exit mobile version