Press Club Vartha

കോളേജ് കെട്ടിടത്തിൽനിന്ന് ചാടിയ വിദ്യാർഥിനി ചികിത്സയിലിരിക്കെ മരിച്ചു

കോട്ടയം: ബി.സി.എം. കോളേജിലെ മൂന്നാംവർഷ ബിരുദ വിദ്യാർഥിനി പന്തളം എടപ്പോൾ സ്വദേശി ദേവിക(18)യാണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണ് പെൺകുട്ടി ബി.സി.എം. കോളേജിലെ കെട്ടിടത്തിൽനിന്ന് ചാടിയത്.

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. കുടുംബപ്രശ്നങ്ങളെ തുടർന്നുള്ള മാനസികവിഷമം കാരണമാണ് ജീവനൊടുക്കാൻ ശ്രമിച്ചതെന്ന് പെൺകുട്ടി പോലീസിന് മൊഴി നൽകിയിരുന്നു.

Share This Post
Exit mobile version