
തിരുവനന്തപുരം: ഡിഫറന്റ്ലി ഏബിൾഡ് പേഴ്സൺസ് വെൽഫയർ ഫെഡറേഷൻ (DAWF) ജില്ലാതല മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു. ആറ്റിങ്ങൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ ഇന്നു രാവിലെ 9 നാണ് ക്യാമ്പയിൻ നടന്നത്.
ഡി.എ.ഡബ്ല്യു.എഫ് തിരുവനന്തപുരം ജില്ലാ രക്ഷാധികാരിയും സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിയുമായ ആർ. രാമു ഉദ്ഘാടനം നിർവഹിച്ചു. ഡി.എ.ഡബ്ള്യു.എഫ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വട്ടയം അനി അധ്യക്ഷത വഹിച്ച ചടങ്ങിൽ തിരുവനന്തപുരം ജില്ലാ സെക്രട്ടറി അജി അമ്പാടി സ്വാഗതം ആശംസിച്ചു.
ആറ്റിങ്ങൽ നഗരസഭ അധ്യക്ഷ അഡ്വ. കുമാരി, വികലാംഗ ക്ഷേമ കോർപ്പറേഷൻ ചെയർപേഴ്സൺ അഡ്വ. ജയാ ഡാളി, തിരുവനന്തപുരം ജില്ലാ ട്രഷറർ ഗീത റാണി എം.എസ് തുടങ്ങിയവർ പങ്കെടുത്തു.
ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി മാർച്ച് 31 വരെ മെമ്പർഷിപ്പ് ക്യാമ്പയിൻ നടക്കും.