Press Club Vartha

തിരുവനന്തപുരം കഠിനംകുളത്ത് കുടുംബത്തിലെ മൂന്ന് പേർ വീടിനുള്ളിൽ തീ കൊളുത്തി മരിച്ച നിലയിൽ

തിരുവനന്തപുരം കഠിനംകുളം പടിഞ്ഞാറ്റുമുക്കിൽ ഒരു കുടുംബത്തിലെ മൂന്നുപേർ കിടപ്പു മുറിയിൽ തീ കൊളുത്തി മരിച്ചു.

പടിഞ്ഞാറ്റുമുക്ക് ചിറയ്ക്കൽ കാർത്തിക വീട്ടിൽ രമേശൻ (48) ഭാര്യ സുലജ കുമാരി (46) മകൾ രേഷ്മ (23) എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം.

വിദേശത്തായിരുന്ന രമേശൻ ഇന്നലെയാണ് നാട്ടിലെത്തിയത്.
കട ബാധ്യതയാണ് കുടുംബത്തെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. രേഷ്മ ഡിഗ്രി പഠനം പൂർത്തിയാക്കിയ ശേഷം പി എസ് സി കോച്ചിങ്ങിന് പോകുകയായിരുന്നു.

Share This Post
Exit mobile version