Press Club Vartha

കൊല്ലത്ത് സ്‌കൂള്‍ ബസ് മറിഞ്ഞു; 18 കുട്ടികള്‍ക്ക് പരിക്ക്

കൊല്ലം : കൊല്ലം ഉമയനല്ലൂരില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം. മയ്യനാട് ഹയര്‍സെക്കന്ററി സ്‌കൂളിലേക്ക് കുട്ടികളുമായെത്തിയ സ്വകാര്യ സ്‌കൂള്‍ ബസാണ് മറിഞ്ഞത്. അപകടത്തിൽ നിരവധി കുട്ടികൾക്ക് പരിക്കേറ്റു. മയ്യനാട് ഹയർസെക്കന്ററി സ്കൂളിലെ കുട്ടികൾ സഞ്ചരിച്ച സ്വകാര്യ സ്‌കൂൾ ബസാണ് മറിഞ്ഞത്. പരിക്കേറ്റ 18 കുട്ടികളെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികളുടെ പരിക്ക് സാരമുള്ളതല്ലന്നാണ്റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കുട്ടികളുമായെത്തിയ ബസ്, മതിലിൽ ഇടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്.

Share This Post
Exit mobile version