Press Club Vartha

കുപ്രസിദ്ധ ഗുണ്ട സ്റ്റമ്പര്‍ അനീഷ് അറസ്റ്റില്‍

തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ട സ്റ്റമ്പര്‍ അനീഷ് കാപ്പ നിയമപ്രകാരം വീണ്ടും അറസ്റ്റില്‍. നെടുമങ്ങാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പിടിച്ചുപറി, മദ്യപിച്ചു പൊതുസ്ഥലത്ത് കൂലിതല്ല്, ബഹളം ഉണ്ടാക്കല്‍, സ്ത്രീകളെ ശല്യപ്പെടുത്തല്‍ എന്നീ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് വന്നിരുന്ന കുപ്രസിദ്ധ ഗുണ്ടയായ കരിപ്പൂര് വില്ലേജില്‍ മുട്ടല്‍ മൂട് ഗവണ്‍മെന്റ് ഹൈസ്‌കൂളിന് സമീപം കുഴിവള വീട്ടില്‍ വില്‍സണ്‍ മകന്‍ സ്റ്റമ്പര്‍ അനീഷ് എന്ന് വിളിക്കുന്ന അനീഷ് (32) എന്നയാളെയാണ് തിരുവനന്തപുരം ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുന്നതിലേക്കായി അറസ്റ്റ് ചെയ്തത്.

നേരത്തെയും അനീഷിനെ കാപ്പ പ്രകാരം കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരുന്നു. ജയിലില്‍ നിന്ന് ഇറങ്ങിയതിനു ശേഷം വീണ്ടും ഏഴു കേസുകളില്‍ പ്രതിയായതിനെ തുടര്‍ന്നാണ് പോലീസ് കാപ്പാ പ്രകാരമുള്ള റിപ്പോര്‍ട്ട് തയ്യാറാക്കി ജില്ലാ പോലീസ് മേധാവി മുഖാന്തരം ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കുകയും ജില്ലാ കളക്ടര്‍ അനീഷിനെ കരുതല്‍ പാര്‍പ്പിക്കാന്‍ ഉത്തരവിടുകയുമായിരുന്നു.

പോലീസ് അറസ്റ്റ് ഭയന്ന് അനീഷ് ബന്ധുവിനോടൊപ്പം നെയ്യാര്‍ ഡാം സ്റ്റേഷന്‍ പരിധിയിലെ ഒരു വീട്ടില്‍ ഒളിവില്‍ കഴിയുകയാിരുന്നു. ജില്ലാ പോലീസ് മേധാവിയായ ശില്പ ദേവയ്യക്ക് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നെടുമങ്ങാട് പോലീസ് പ്രതിയെ തിരക്കി നെയ്യാര്‍ ഡാമില്‍ എത്തിയപ്പോള്‍ അനീഷ് അവിടെ നിന്ന് രക്ഷപ്പെട്ടു. എന്നാല്‍ നെടുമങ്ങാട് മുക്കോലക്കല്‍ എന്ന സ്ഥലത്ത് വച്ച് നെടുമങ്ങാട് ഡിവൈഎസ്പി സ്റ്റുവര്‍ട്ട് കീലര്‍, ഇന്‍സ്‌പെക്ടര്‍ സതീഷ് കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ, ശ്രീനാഥ്, സൂര്യ കെ ആര്‍, സിപിഒ മാരായ അനീഷ് കുമാര്‍, അജിത്ത് മോഹന്‍, അഖിലേഷ് എന്നിവര്‍ ചേര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Share This Post
Exit mobile version