Press Club Vartha

ജഡ്ജിമാരുടെ പേരിൽ കോഴ വാങ്ങി; സൈബി ജോസ് കേസ് ഇനി വിജിലന്‍സ് കോടതിയിൽ

കൊച്ചി: അഡ്വക്കേറ്റ് സൈബി ജോസ് കിടങ്ങൂരിനെതിരെയുള്ള കേസ് പരിഗണിക്കുക വിജിലന്‍സ് കോടതി. ഹൈക്കോടതി ജഡ്ജിമാര്‍ക്ക് കൈക്കൂലി നല്‍കാനെന്ന വ്യാജേന കക്ഷികളില്‍ നിന്ന് പണം വാങ്ങിയെന്ന പരാതിയിലാണ് കേസ്.

വിജിലൻസ് കോടതിക്ക് എഫ്ഐആർ കൈമാറി. എഫ്ഐആർ സമർപ്പിച്ചത് മൂവാറ്റുപുഴ വിജിലൻസ് കോടതിയിലാണ് . അഴിമതി നിരോധന നിയമത്തിലെ വകുപ്പു ഉൾപ്പെടുന്നതിനാലാണ് വിജിലൻസ് കോടതിയിൽ എഫ്ഐആർ നൽകിയത്. 2019 ജൂലൈ 19 മുതൽ അഭിഭാഷകനായ സൈബി ജോസ് കൈക്കൂലി വാങ്ങിയെന്ന് എഫ്ഐആറിൽ പറയുന്നു.

ക്രൈം ബ്രാഞ്ച് ആലപ്പുഴ യൂണിറ്റ് എസ്പി കെഎസ് സുദർശന്‍ ആണ് ആന്വേഷണത്തിന്‍റെ നേതൃത്വം നൽകുക. ക്രൈംബ്രാഞ്ച് മേധവി എഡിജിപി ഡോ. ദർവഷ് സാഹിബിന്‍റെ മോൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. അഴിമതി നിരോധന നിയമം വകുപ്പ് 7(1), ഇന്ത്യന്‍ ശിക്ഷാ നിയമം വകുപ്പ് 420 എന്നിവ പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്.

 

Share This Post
Exit mobile version