Press Club Vartha

വിദേശ വനിതയ്ക്ക് നേരെ ബലാൽസം​ഗ ശ്രമം;പ്രതികൾക്ക് ദുർബല വകുപ്പ് ചുമത്തി വിഴിഞ്ഞം പോലീസ് ജാമ്യം അനുവദിച്ചു

വിഴിഞ്ഞം: തലസ്ഥാനത്ത് എത്തുന്ന വിദേശികൾക്ക് പോലും സുരക്ഷ നൽകാത്ത പോലീസ് നടപടിയിൽ പ്രതിഷേധം. വിഴിഞ്ഞം അടിമലത്തുറയിൽ വിദേശ വനിതയെ അഞ്ചം​ഗ സംഘം കൂട്ടം ചേർന്ന് ബലാൽസം​ഗം ചെയ്യാൻ ശ്രമിച്ച സംഭവത്തിലെ ഒന്നാം പ്രതി കോട്ടുകാൽ, ചൊവ്വര, അടിമലതുറ സിൽവ്വയ്യൻ ആന്റണി(35)യെ പോലീസ് നിസാര വകുപ്പ് ചുമത്തിയതിന് ശേഷം അറസ്റ്റ് ചെയ്തു സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. കൂട്ടു പ്രതികളായ നാല് പേരെ അറസ്റ്റു ചെയ്തിട്ടുമില്ല.

വിദേശവനിതയുടെ പിതാവിനെ തിരികെ എയർപോർട്ടിൽ എത്തിക്കുന്നതിന് സിൽവ്വയ്യന്റെ ടാക്സി വിളിക്കുകയും, അങ്ങനെ വിദേശ വനിതയുടെ ഫോൺ നമ്പർ കൈക്കലാക്കിയ ഇയാൽ അശ്ലീല മെസേജുകൾ ഉൾപ്പടെ അയച്ച് ശല്യം ചെയ്യുകയുമായിരുന്നു.ഇതിൽ പ്രതികരിക്കാതിരുന്ന വിദേശ വനിത 31 ന് രാത്രി അടിമലത്തുറ വഴി പോയപ്പോൾ സിൽവ്വയ്യനും കൂട്ടാളികളും തടഞ്ഞ് നിർത്തി ബലാൽസം​ഗശ്രമം നടത്തുകയായിരുന്നു.

അതിനിടയിൽ ഡ്യൂട്ടി കഴിഞ്ഞ് പോയ ഹോട്ടൽ ഷെഫ് ശബ്ദം കേട്ട് എത്തി രക്ഷിക്കുന്നതിന് ഇടയിൽ വിദേശ വനിതാ രക്ഷപ്പെട്ട് ഹോട്ടലിൽ അഭയം തേടുകയായിരുന്നു. എന്നാൽ പ്രതികൾ ഷെഫിനെ മാരകമായി മർദ്ദിച്ചു. രണ്ട് സംഭവങ്ങളിലും ഉള്ള പരാതി ലഭിച്ചിട്ടും രണ്ടാം തീയതിവരെ കേസ് എടുക്കാനോ, പ്രതികളെ അറസ്റ്റ് ചെയ്യാനോ ശ്രമിക്കാത്തത് വിവാദമായിനെ തുടർന്നാണ് പോലീസ് രണ്ടാം തീയതി രാത്രി കേസ് എടുത്ത് പ്രതികളെ രക്ഷപ്പെടാനുള്ള വകുപ്പ് ചുമത്ത ജാമ്യം നൽകിയത്. ഇതോടെ ഈ പ്രദേശത്തേക്ക് വരാനുള്ള പേടിയും വിദേശികൾ പങ്ക് വെയ്ക്കുന്നു.

Share This Post
Exit mobile version