Press Club Vartha

സി ഇ ടി യിൽ ഹോളി ആഘോഷത്തിനിടയിൽ എസ്എഫ്ഐ കെഎസ്‌യു വിദ്യാർത്ഥികൾ ഏറ്റുമുട്ടി: അഞ്ചുപേർക്ക് പരിക്ക്

ശ്രീകാര്യം : തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജ് (സി ഇ ടി )യിൽ നടത്തിയ ഹോളി ആഘോഷത്തിന് ഇടയിൽ ഇരു വിഭാഗങ്ങളിൽ പെട്ട വിദ്യാർത്ഥികൾ ഏറ്റുമുട്ടിയതിൽ അഞ്ചോളം വിദ്യാർത്ഥികൾക്ക് നിസ്സാരപരിക്ക്. വെള്ളിയാഴ്ച വൈകുന്നേരം കോളേജ് ക്യാമ്പസിന് ഉള്ളിൽ ആയിരുന്നു സംഭവം.ഹോളി ആഘോഷിക്കുന്നതിനിടയിൽ വിദ്യാർത്ഥികളുടെ മുഖത്ത് ചായങ്ങൾ എറിഞ്ഞതുമായി നടന്ന വാക്കേറ്റമാണ് അടിപിടിയിൽ കലാശിച്ചത്.

കോളേജിൽ നടന്ന ഇലക്ഷനുമായി ബന്ധപ്പെട്ട് മാസങ്ങളായി കോളേജിനുള്ളിൽ എസ്എഫ്ഐ കെഎസ്‌യു .യൂണിയനുകളിലെവിദ്യാർത്ഥികൾ തമ്മിൽ വാക്കേറ്റങ്ങൾ നിലനിൽക്കുകയാണ്.ഇതുമായി ബന്ധപ്പെട്ട അടിപൊളി ഉണ്ടായത് എന്നാണ്.ചില വിദ്യാർത്ഥികൾ പറയുന്നത്. ശ്രീകാര്യം പോലീസ് എത്തി കോളേജിനു മുന്നിൽ തടിച്ചുകൂടിയ ഇരുവിഭാഗം വിദ്യാർത്ഥികളെയും സ്ഥലത്തുനിന്ന് പറഞ്ഞു വിടുകയായിരുന്നു.

Share This Post
Exit mobile version