ഇടുക്കി: വിജേഷ് പിള്ളയെ അറിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സ്വർണക്കടത്ത് കേസിൽ ഇടനിലക്കാരനായി വിജേഷ് പിള്ള പ്രവർത്തിച്ചുവെന്നാണ് സ്വപ്ന സുരേഷ് ആരോപിച്ചത്. എന്നാൽ തിരക്കഥ തയാറാക്കുമ്പോൾ ഗൗരവമുള്ള തിരക്കഥ തയാറാക്കണണെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. സ്വപ്നയുടെ ആരോപണം മുഖവിലയ്ക്ക് പോലും എടുക്കുന്നില്ലെന്നും ആരോപണത്തിന് എതിരെ കേസ് കൊടുക്കുമെന്നും നിയമപരമായി കൈകാര്യം ചെയ്യുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
എംവി ഗോവിന്ദൻ്റെ വാക്കുകൾ –
‘സ്വപ്നയുടെ ആരോപണം താൻ മുഖവിലയ്‌ക്കെടുക്കുന്നേയില്ല. തിരക്കഥ തയാറാക്കുമ്പോൾ ഗൗരവമുള്ള തിരക്കഥ തയാറാക്കണം. ആദ്യത്തെ മിനിറ്റിൽ തന്നെ പൊട്ടിപോകുന്ന തിരക്കഥ ഉണ്ടാക്കിയിട്ട് എന്ത് കാര്യം?. കേസ് കൊടുക്കാൻ ഒന്നല്ല ആയിരം പ്രവാശ്യം ധൈര്യമുണ്ട്. നിയമപരമായി തന്നെ മുന്നോട്ട് പോകും. പുറത്തുകൊണ്ടു വരാൻ എന്തെക്കയോ ഉണ്ട് എന്ന് അവർ പറഞ്ഞിരുന്നു. ഒന്നും തന്നെ മറച്ചു വയ്ക്കേണ്ട കാര്യമില്ല. അതിനായി ആരെയും സമീപിച്ചിട്ടുമില്ല. വിശദീകരിക്കാനുള്ളത് സ്വപ്നക്കാണ്. അവർ അത് വിശദീകരിക്കട്ടെ. എന്തായാലും കണ്ണൂരിൽ പിള്ളമാരില്ല. വിജേഷ് കൊയിലേത്ത് എങ്ങനെയാണ് വിജേഷ് പിള്ളയായത് ?. തന്‍റെ നാട്ടിൽ പുറത്തു നിന്ന് ആരേലും താമസിക്കാനായി വന്നവരെ പിള്ളമാരായി ഉണ്ടാകൂ. അല്ലാതെ ആരും ഇല്ല’.- ഗോവിന്ദൻ പറഞ്ഞു
.