spot_imgspot_imgspot_img

വിജേഷ് പിള്ളയെ അറിയില്ലെന്ന് എം വി ഗോവിന്ദൻ

Date:

ഇടുക്കി: വിജേഷ് പിള്ളയെ അറിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സ്വർണക്കടത്ത് കേസിൽ ഇടനിലക്കാരനായി വിജേഷ് പിള്ള പ്രവർത്തിച്ചുവെന്നാണ് സ്വപ്ന സുരേഷ് ആരോപിച്ചത്. എന്നാൽ തിരക്കഥ തയാറാക്കുമ്പോൾ ഗൗരവമുള്ള തിരക്കഥ തയാറാക്കണണെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. സ്വപ്നയുടെ ആരോപണം മുഖവിലയ്ക്ക് പോലും എടുക്കുന്നില്ലെന്നും ആരോപണത്തിന് എതിരെ കേസ് കൊടുക്കുമെന്നും നിയമപരമായി കൈകാര്യം ചെയ്യുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

 

എംവി ഗോവിന്ദൻ്റെ വാക്കുകൾ –

‘സ്വപ്നയുടെ ആരോപണം താൻ മുഖവിലയ്‌ക്കെടുക്കുന്നേയില്ല. തിരക്കഥ തയാറാക്കുമ്പോൾ ഗൗരവമുള്ള തിരക്കഥ തയാറാക്കണം. ആദ്യത്തെ മിനിറ്റിൽ തന്നെ പൊട്ടിപോകുന്ന തിരക്കഥ ഉണ്ടാക്കിയിട്ട് എന്ത് കാര്യം?. കേസ് കൊടുക്കാൻ ഒന്നല്ല ആയിരം പ്രവാശ്യം ധൈര്യമുണ്ട്. നിയമപരമായി തന്നെ മുന്നോട്ട് പോകും. പുറത്തുകൊണ്ടു വരാൻ എന്തെക്കയോ ഉണ്ട് എന്ന് അവർ പറഞ്ഞിരുന്നു. ഒന്നും തന്നെ മറച്ചു വയ്ക്കേണ്ട കാര്യമില്ല. അതിനായി ആരെയും സമീപിച്ചിട്ടുമില്ല. വിശദീകരിക്കാനുള്ളത് സ്വപ്നക്കാണ്. അവർ അത് വിശദീകരിക്കട്ടെ. എന്തായാലും കണ്ണൂരിൽ പിള്ളമാരില്ല. വിജേഷ് കൊയിലേത്ത് എങ്ങനെയാണ് വിജേഷ് പിള്ളയായത് ?. തന്‍റെ നാട്ടിൽ പുറത്തു നിന്ന് ആരേലും താമസിക്കാനായി വന്നവരെ പിള്ളമാരായി ഉണ്ടാകൂ. അല്ലാതെ ആരും ഇല്ല’.- ഗോവിന്ദൻ പറഞ്ഞു

 

 

.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തെന്മലയില്‍ കാടിനുള്ളില്‍ തലയോട്ടിയും അസ്ഥികൂട അവശിഷ്ടങ്ങളും കണ്ടെത്തി

കൊല്ലം: കൊല്ലം തെൻമലയിൽ വനത്തിനുള്ളിൽ നിന്ന് മനുഷ്യന്റെ തലയോട്ടി അടക്കമുള്ള ശരീരാവശിഷ്ടങ്ങൾ...

ഹർത്താലിനെതിരെ സ്വമേധയ കേസെടുത്ത് ഹൈക്കോടതി

കൊച്ചി: ഇന്ന് ദളിത് സംഘടനകൾ നടത്തിയ ഹര്‍ത്താലിലെ അതിക്രമത്തില്‍ സ്വമേധയാ കേസെടുത്ത്...

സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഔദ്യോഗികമായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. അര മണിക്കൂർ വരെ...

ഇടുക്കി നെടുങ്കണ്ടം ഇരട്ടകൊലപാതകം; പ്രതിയെന്ന് സംശയിക്കുന്ന സജി പിടിയിൽ

ഇടുക്കി: ഇടുക്കി നെടുങ്കണ്ടം ഇരട്ടക്കൊലപാതക കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന സജി പൊലീസിന്റെ...
Telegram
WhatsApp