Press Club Vartha

മന്ത്രി മുഹമ്മദ് റിയാസ് പങ്കെടുക്കുന്ന പരിപാടിയിൽ എത്തിയില്ലെങ്കിൽ പിഴ; കുടുംബശ്രീ അംഗങ്ങൾക്ക് മുന്നറിയിപ്പ് നൽകി വാർഡ് മെമ്പർ

നെടുമങ്ങാട്: പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പങ്കെടുക്കുന്ന പരിടിയിൽ എത്തിയില്ലെങ്കിൽ 100 രൂപ പിഴയീടാക്കുമെന്ന് കുടുംബശ്രീ അംഗങ്ങൾക്ക് മുന്നറിയിപ്പ്. നെടുമങ്ങാട് മന്ത്രി പങ്കെടുക്കുന്ന പഴകുറ്റി പാലം ഉദ്ഘാടനത്തിനു വന്നില്ലെങ്കിൽ പിഴ ഈടാക്കുമെന്നാണ് മെമ്പർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ആനാട് പഞ്ചായത്ത് സിപിഐ വാർഡ് മെബർ എഎസ് ഷീജയാണ് കുടുംബശ്രീ അംഗങ്ങൾക്ക് ഇത്തരത്തിൽ മുന്നറിയിപ്പ് നൽകിയത്.

പരിപാടിയിൽ പങ്കെടുക്കാത്തവരിൽ നിന്ന് 100 രൂപപിഴ ഈടാക്കുനെന്ന് പറഞ്ഞുള്ള ശബ്ദസന്ദേശവും പുറത്തായി. മന്ത്രി മുഹമ്മദ് റിയാസ് പങ്കെടുക്കുന്ന പഴകുറ്റി പാലത്തിന്‍റെ ഉദ്ഘാടനം ഞായറാഴ്ച വൈകുന്നേരമാണ് നിശ്ചയിച്ചിരിക്കുന്നത്. ഈ ചടങ്ങിൽ എല്ലാവരോടും എത്താനാണ് സന്ദേശത്തിൽ ആവശ്യപ്പെടുന്നത്. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജിആർ അനിലിന്‍റെ മണ്ഡലത്തിലാണ് ചടങ്ങ് നടക്കുന്നത്. എല്ലാ അംഗങ്ങളും എത്തണം എന്നാവശ്യപ്പെട്ട് കുടുംബശ്രീ അംഗങ്ങളുടെ വാട്സ് ആപ്പ് ഗ്രൂപ്പിലാണ് ഷീജ ശബ്ദസന്ദേശം അയച്ചത്.

‘‘പ്രിയപ്പെട്ട കുടുംബശ്രീ അംഗങ്ങളെ, വരുന്ന ഞായറാഴ്ച നമ്മുടെ പഴകുറ്റി പാലത്തിന്റെ ഉദ്ഘാടനമാണ്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നത്. നെടുമങ്ങാടിന്റെ മന്ത്രി ജി.ആർ.അനിൽ ആണ് അധ്യക്ഷത വഹിക്കുന്നത്. 2 മന്ത്രിമാർ പങ്കെടുക്കുന്ന പരിപാടിയാണ്. നമ്മുടെ വാർഡിലാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്. വരുന്ന ഞായറാഴ്ച ഒരു കുടുംബശ്രീയും വയ്ക്കേണ്ടതില്ല. കുടുംബശ്രീയിലുള്ള എല്ലാവരുമായി ക്യത്യം നാലരയ്ക്കു പഴകുറ്റി പാലത്തിൽ എത്തിച്ചേരുക. വരാത്തവരിൽനിന്നു 100 രൂപ പിഴ ഈടാക്കുന്നതാണ്’’- എന്നാണ് ഷീജ ശബ്ദസന്ദേശത്തിൽ പറയുന്നത്.

Share This Post
Exit mobile version