Press Club Vartha

കടം വാങ്ങിയ ലോട്ടറിയിലൂടെ ഭാഗ്യ ദേവത കടാക്ഷിച്ചത് ആറ്റിൻകുഴിയിലെ ചുമട്ടു തൊഴിലാളിയെ

കഴക്കൂട്ടം: കടം വാങ്ങിയ ലോട്ടറിയിലൂടെ ഭാഗ്യ ദേവത കടാക്ഷിച്ചത് ആറ്റിൻകുഴിയിലെ ചുമട്ടു തൊഴിലാളിയെ. കേരള സർക്കാരിൻ്റെ സ്ത്രീ ശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനം 75 ലക്ഷം രൂപയാണ് സി ഐ ടി യു  ആറ്റിൽ കുഴി  യൂണിയനിലെ ആറ്റിൻ കഴി തൈകറുമ്പിൽ വീട്ടിൽ എസ്. എൽ. ബാബുരാജിന് ലഭിച്ചത്. ചുമട്ടു തൊഴിലാളി ഓഫിസിൽ ലോട്ടറിയുമായി എത്തുന്ന വിൽപനക്കാരിയിൽ നിന്നും സ്ഥിരമായി രണ്ടോ മൂന്നോ ടിക്കറ്റ് എടുത്തിരുന്നു ബാബു ലാൽ.

സമ്മാനം ലഭിച്ച ലോട്ടറി റ്റിക്കറ്റുമായി എത്തുമ്പോൾ ബാബു ലാലിൻ്റെ കൈയിൽ പണം ഇല്ലാത്തതിനാൽ അടുത്ത തവണ പണം തരാം എന്ന് പറഞ്ഞ് രണ്ടു ടിക്കറ്റു വാങ്ങി. ഇതിൽ ഒന്നാണ് ബാബൂലാലിനു ഭാഗ്യം കൊണ്ട വന്നത്‌. നല്ല സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന തനിക്ക് ഈ ഭാഗ്യം ഒരു അനുഗ്രഹമായി എന്ന് ബാബു ലാൽ പറയുന്നു. ലഭിക്കുന്ന പണം എന്തു ചെയ്യണം എന്ന കാര്യം തീരുമാനിച്ചിട്ടില്ല. ശോഭനയാണ് ഭാര്യ. അജയ ലാലും ,അഖിൽ ലാലും മക്കൾ ആണ്.

Share This Post
Exit mobile version