Press Club Vartha

മാണിക്കലിലെ കാഴ്ചകള്‍ കളറാക്കാന്‍ താമരപ്പാടം ഒരുങ്ങുന്നു

മാണിക്കല്‍: മാണിക്കല്‍ ഗ്രാമപഞ്ചായത്തില്‍ പുഴയൊഴുകും മാണിക്കല്‍ പദ്ധതിയുടെ ഭാഗമായി താമര കൃഷി ആരംഭിച്ചു. താമരഭാഗം ഏലായിലെ അന്‍പത് സെന്റില്‍ ആരംഭിച്ച കൃഷി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയന്‍ അധ്യക്ഷത വഹിച്ചു.

പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പദ്ധതിയുടെ ഭാഗമായി വിവിധതരം പൂക്കളുടെ കൃഷി, നെല്‍കൃഷി എന്നിവയും നടന്നുവരുന്നുണ്ട്. പുഴയൊഴുകും മാണിക്കല്‍ പദ്ധതിയുടെ ഭാഗമായി പരീക്ഷണ അടിസ്ഥാനത്തില്‍ താമരകൃഷി എന്ന ആശയം ഗ്രാമപഞ്ചായത്ത് മുന്നോട്ട് വച്ചപ്പോള്‍ എല്ലാവിധ പിന്തുണയുമായി സര്‍ക്കാര്‍ ഒപ്പം നിന്നു. അര ഏക്കറില്‍ താമര കൃഷിയൊരുക്കാന്‍ 65000 രൂപയാണ് സബ്സിഡി നല്‍കുന്നത്. ജില്ലയില്‍ വെള്ളായണിയിലെ താമരപ്പടങ്ങളാണ് നിലവില്‍ വിനോദ സഞ്ചരികളെ ഏറെ ആകര്‍ഷിക്കുന്നത്. മാണിക്കലിലെ താമരപ്പാടത്ത് പൂക്കള്‍ വിരിഞ്ഞു തുടങ്ങുന്നത്തോടെ കാഴ്ചക്കാര്‍ എത്തുമെന്ന് ഉറപ്പാണ്. സംസ്ഥാനത്ത് ആദ്യമായി സര്‍ക്കാരിന്റെ സഹായത്തോടെ താമരകൃഷി തുടങ്ങാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് നാട്ടുകാരും ജനപ്രതിനിധികളും.

Share This Post
Exit mobile version