കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വൻതീപിടുത്തം. കോഴിക്കോട്ടെ വസ്ത്രവ്യാപാരശാലയിലാണ് വൻതീപിടുത്തമുണ്ടായത്. കല്ലായി റോഡിലെ ജയലക്ഷ്മി ടെക്സ്റ്റൈൽസിലാണു തീപിടുത്തമുണ്ടായത്. രാവിലെ 6.30-ഓടെയാണു തീപിടുത്തമുണ്ടായത്. പതിനഞ്ചോളം ഫയർ ഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
കെട്ടിടത്തിന്‍റെ പാർക്കിങ് ഏരിയയിലുണ്ടായിരുന്ന രണ്ടു കാറുകൾ കത്തിനശിച്ചിട്ടുണ്ട്. മുകൾനിലയിലാണ് തീ പടർന്നത്. എന്നാൽ തീഗോളങ്ങൾ താഴേക്കു പതിച്ചാണു കാറുകൾക്കു തീപിടിച്ചത്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണു പ്രാഥമിക നിഗമനം. സമീപത്തെ കെട്ടിടങ്ങളിലേക്കു തീ പടരാതിരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.