Press Club Vartha

വനിതാ ഗുസ്തി താരങ്ങള്‍ക്ക് നീതി ഉറപ്പാക്കുക; വിമന്‍ ഇന്ത്യാ മൂവ്മെന്റ്

തിരുവനന്തപുരം: പോക്സോ കേസ് പ്രതി ബിജെപി എംപിയെ അറസ്റ്റുചെയ്യുക എന്ന മുദ്രാവാക്യം ഉയർത്തി വിമന്‍ ഇന്ത്യാ മൂവ്മെന്റ്  തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഏജീസ് ഓഫീസിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു.

ജില്ലാ പ്രസിഡന്റ്‌ സബീന ലുക്മാൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ SDPI ഉപാധ്യക്ഷൻ ജലീൽ കരമന ഉത്ഘാടനം ചെയ്തു.വിമൻ ഇന്ത്യ മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി അംഗം സുമയ്യ റഹീം ആശംസ അറിയിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ലൈല ഷമീർ സ്വാഗതം അറിയിക്കുകയും ജില്ലാ കമ്മിറ്റി അംഗം ഹസീന സിദ്ധീഖ് നന്ദി അറിയിക്കുകയും ചെയ്തു

Share This Post
Exit mobile version