തിരുവനന്തപുരം: വട്ടിയൂർക്കാവ് പോളിടെക്നിക്കിന് സമീപം വാടകയ്ക്ക് മുറി എടുത്ത് ലഹരി മരുന്ന് വില്പന നടത്തിയ പ്രതി പിടിയിൽ. ഐ ബി പ്രിവന്റിവ് ഓഫീസർ പ്രകാശിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. വട്ടിയൂർക്കാവ് പോളിടെക്നിക്കിന് സമീപം വാടകയ്ക്ക് മുറി എടുത്ത് സ്കൂൾ കോളേജ് കുട്ടികൾകും പോളി ടെക്‌നിക് വിദ്യാർത്ഥികൾക്കും എം ഡി എം എ, കഞ്ചാവ് മറ്റ് ലഹരി ഉൽപന്നങ്ങൾ വില്പന നടത്തി ആഡംബര ജീവിതം നയിച്ചുവന്ന 25 വയസ്സുള്ള ഗോകുലിനെയാണ് തിരുവനന്തപുരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടറും പാർട്ടിയും പിടികൂടിയത്. പ്രതിയുടെ കൈവശം 2. 512 ഗ്രാം എം ഡി എം എയാണ് ഉണ്ടായിരുന്നത്.
കോടതി മുൻപാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പാർട്ടിയിൽ ഐ ബി പ്രിവന്റ് ഓഫീസർ പ്രകാശീനെ കൂടാതെ, എക്സൈസ് ഇൻസ്പെക്ടർ സുനിൽകുമാറും, പ്രിവന്റിവ് ഓഫീസർ ബിനുരാജ്, സി ഇ ഒ മാരായ ശ്രീലാൽ, ദീപു, ജ്യോതിലാൽ, ഡബ്ല്യൂ സി ഇ ഒ അജ്ഞന എന്നിവർ പങ്കെടുത്തു.